തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന അവസാനിച്ചു. സംസ്ഥാനത്ത് 985 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത് ഉള്ളത്. സ്ഥാനാർത്ഥിത്വം നാളെ കൂടി പിൻവലിക്കാം.. നാളെയോടെ തിരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമാകും..
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന അവസാനിക്കുമ്പോൾ നിലവിൽ മത്സരരംഗത്തുള്ളത് 985 സ്ഥാനാർഥികൾ ആണ്.. 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നൽകിയത്. ഇതിൽ 269 സ്ഥാനാർഥികളുടെ പത്രിക തള്ളി.. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ കൊടുവള്ളി മണ്ഡലത്തിലാണ്.. നാളെയാണ് സ്ഥാനാർഥി പട്ടിക പിൻവലിക്കാനുള്ള അവസാന ദിവസം.. നാളെ വൈകുന്നേരം 5 മണിയോടെ പൂർണമായ തിരഞ്ഞെടുപ്പ് ചിത്രം തെളിയും.. ഡമ്മി സ്ഥാനാർഥികൾ ഉൾപ്പെടെ നിലവിൽ പത്രിക പിൻവലിച്ചു തുടങ്ങിയിട്ടുണ്ട്.. പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികൾക്ക് വിമത സ്ഥാനാർഥികൾ രംഗത്തുണ്ട്. ഇവരെ നാളെക്കകം അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണിയും നേതാക്കളും.. നാളെ വൈകുന്നേരത്തോടെ പൂർണമായ മത്സര ചിത്രം തെളിയും. 2021 ൽ സംസ്ഥാനത്ത് 957 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.
