രാഹുൽ ഗാന്ധിയുടെ കേരള യാത്ര റദ്ദാക്കി; പകരം മല്ലികാർജുൻ ഖാർഗെ വരും

insight kerala

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണാർത്ഥം ഇന്ന് രാഹുൽ ഗാന്ധി കോഴിക്കോട് വരുമെന്നാണ് അറിയിച്ചിരുന്നത്. പ്രചാരണ റാലിയിൽ അടക്കം പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചിരുന്നു. എന്നാൽ സോണിയാ ഗാന്ധിയുടെ ആരോഗ്യ അവസ്ഥ മോശമായതിനാൽ രാഹുൽ ഗാന്ധി കേരളത്തിലേക്കുള്ള യാത്ര റദ്ദാക്കി. സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാഹുൽ ഗാന്ധിക്ക് പകരം എ ഐ സി സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആണ് കേരളത്തിൽ വരുന്നത്. കോഴിക്കോട്ടെ പൊതുസമ്മേളനത്തിൽ രാഹുലിന് പകരം ഖാർഗെ പങ്കെടുക്കും

Share This Article