കേരളക്കരയെ ഞെട്ടിച്ച വാർത്തയായിരുന്നു തൃശൂരിൽ 7 ആം പ്രസവത്തിന് ശേഷം അമ്മയും കുഞ്ഞും മരിച്ച സംഭവം , പ്രസവശേഷം യുവതിക്ക് നൽകേണ്ട പരിചരണം കൃത്യമായി നൽകാത്തത് മൂലമാണ് ചാവക്കാട് സ്വദേശി മുഹ്‌സീന എന്ന യുവതി മരണപ്പെട്ടത് എന്നാണ് പുറത്തുവരുന്ന വിവരം . പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പുറത്തുവന്നതോടെയാണ് മുഹ്‌സീന നേരിട്ട കൊടും ക്രൂരത പുറം ലോകം അറിയുന്നത് .
മുതുകിലുണ്ടായിരുന്ന മുറിവ് പുഴുവരിച്ചിരുന്നു , ഗർഭപാത്രം മുതൽ എല്ലാ സ്ഥലങ്ങളിലും അണുബാധയുണ്ടായിരുന്നു , ശരീരത്തു പല ഭാഗങ്ങളിൽ മുറിവുകളുണ്ടായിരുന്ന മുഹ്‌സീന അതീവ ഗുരുതരാവസ്ഥയിലായിട്ടും ഭർത്താവ് ഇബ്രാഹിം ആശുപത്രിയിൽ കൊണ്ടുപോയിരുന്നില്ല . സ്വന്തം കുടുംബത്തെ കാണണോ സംസാരിക്കാനോ പോലും ഇബ്രാഹിം അനുവദിച്ചിരുന്നില്ല . യുവതിയെ കാണാൻ എത്തിയ പിതാവും സഹോദരിയുമാണ് മുഹ്‌സീനയുടെ അവസ്ഥ കണ്ട് ആശുപത്രിയിൽ എത്തിക്കുന്നത് . എന്നാൽ അതീവ ഗുരുതരാവസ്ഥയിലായ മുഹ്‌സീനയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല . ഇക്കഴിഞ്ഞ ജനുവരിലായിരുന്നു മുഹ്‌സീന പെൺകുഞ്ഞിന് ജന്മം നൽകിയത് , എന്നാൽ കുഞ്ഞ് ജനിച്ച് 6 ആം ദിവസം കുഞ്ഞ് മരണപ്പെട്ടിരുന്നു .
അക്യൂപഞ്ചർ ചികിത്സയായിരുന്നു ഇബ്രാഹിം പിന്തുടർന്നിരുന്നത് . അതി ക്രൂ-രമായ പീ-ഡ-ന-ത്തിനാണ് മുഹ്‌സീന ഇരയായത് എന്ന് കുടുംബം ആരോപിക്കുന്നുണ്ട് . ഭർത്താവ് ഇബ്രാഹിമിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് . മികച്ച ആരോഗ്യ സംവിദാനങ്ങളും ചികിത്സാരീതികളൂം ഒക്കെ ഉണ്ടായിട്ടും അശാസ്ത്രീയമായി ചികിത്സ നടത്തി അമ്മയെയും കുഞ്ഞിനേയും മരണത്തിലേക്ക് തള്ളിവിട്ട ഇവനൊക്കെ കടുത്ത ശിക്ഷ നൽകണം എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ

