നാല് വിദ്യാർഥികൾക്ക്
ഒരു അധ്യാപകൻ–
1400 വിദ്യാർത്ഥികൾ
295 അധ്യാപകർ
ഗസ്റ്റ്അധ്യാപക നിയമനങ്ങൾക്ക് സർക്കാർ അനുമതിയില്ല
ഗവേഷക വിദ്യാർഥി പ്രവേശനത്തിൽ വ്യാപക ക്രമക്കേട്
അക്കാദമിക് ഓഡിറ്റ് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം
ജീവനക്കാർക്കുംഅധ്യാപകർക്കും കൃത്യമായി ശമ്പളവും വിരമിച്ചവർക്ക് പെൻഷൻ അനുകൂല്യങ്ങളും നൽകാനും ബിരുദ സമ്മേളനം സംഘടിപ്പിക്കുവാൻ സാമ്പത്തിക പ്രതിസന്ധിമൂലം നിവൃത്തിയില്ലാതെയും നട്ടം തിരിയുന്ന സംസ്കൃത സർവരാശാല യിൽ നാല് വിദ്യാർത്ഥികൾക്ക് ഒരദ്ധ്യാപകനെ വീതം നിയമിച്ചിരിക്കുന്നതായി ഓഡിറ്റ് റിപ്പോർട്ട്. 136 സ്ഥിരം അധ്യാപകരുള്ളപ്പോൾ 20 ശതമാനം ഗസ്റ്റ് അധ്യാപകകരെ(23 പേരെ)മാത്രം നിയമിക്കാമെന്ന് ചട്ടമുള്ളപ്പോൾ സർക്കാർ അനുമതി കൂടാതെ 159 പേരെയാണ് ഗസ്റ്റ് അധ്യാപകരായി നിയമിച്ചിരിക്കുന്നത് . 1400 വിദ്യാർഥികൾ മാത്രം പഠിക്കുന്ന സർവ്വകലാശാലയിൽ ആകെ അധ്യാപകരുടെ എണ്ണം 295 ആണെന്നാണ് CAG റിപ്പോർട്ട്.
9 പ്രൊഫസർ തസ്തികകളിൽ 43 പേരെയും, 16 അസോസിയേറ്റ് പ്രൊഫസ്സർ തസ്തികകളിൽ 25 പേരെയും നിയമിച്ചിട്ടുള്ളതായി ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു
നിലവിൽ നാല് വിദ്യാർഥികൾക്ക് ഒരു അധ്യാപകൻ എന്ന കണക്കിലാണ് ഇവിടെ അധ്യാപക നിയമനം.
മറ്റ് സർവകലാശാലകളിൽ കുറഞ്ഞത് 20 വിദ്യാർത്ഥികൾക്ക് ഒരു അധ്യാപകൻ എന്ന തോതിൽ അധ്യാപകരെ നിയമിച്ചിട്ടുള്ളപ്പോ ഴാണ് ‘സംസ്കൃത’യിൽ ആവശ്യത്തിലേറെയുള്ള അധ്യാപക നിയമനങ്ങൾ.
അധ്യാപകരുടെ എണ്ണകുറവ് ചൂണ്ടി ക്കാട്ടി 21 സ്ഥിരം അധ്യാപകരെ കൂടി നിയമിക്കാനുള്ള സർവ്വകലാശാല സിണ്ടിക്കേറ്റിന്റെ തിരക്കിട്ട നീക്കം ഗവർണർ തടഞ്ഞത് അടുത്തയിടെ യാണ്.
സർവ്വകലാശാലയ്ക്ക് കാലടി യൂണിവേഴ്സിറ്റി ക്യാമ്പസ്സിനു പുറമേ സംസ്ഥാനത്ത് നിലവിൽ ആറ് പ്രാദേശിക സെൻററുകൾ കൂടി പ്രവർത്തിക്കുന്നുണ്ട്. രണ്ട് കേന്ദ്രങ്ങൾ രണ്ടുവർഷം മുൻപ് അടച്ചുപൂട്ടി.
ആകെ 78 വിദ്യാർത്ഥികൾ മാത്രം പഠിക്കുന്ന
തിരുവനന്തപുരം കേന്ദ്രത്തിൽ 24 പേരെയും, 77 പേർ പഠിക്കുന്ന കൊല്ലം- പന്മന യിൽ 12 പേരേയും, 45 പേർ പഠിക്കുന്ന ഏറ്റുമാനൂർ കേന്ദ്രത്തിൽ 12 പേരെയും അധ്യാപകരായി നിയമിച്ചിട്ടുണ്ട്.
2015- 17 കാല യളവിൽ ഗവേഷണത്തിന് രജിസ്റ്റർ ചെയ്ത് ഒന്നര കോടി രൂപ ഫെല്ലോഷിപ്പായി കൈപ്പറ്റിയ ഗവേഷക വിദ്യാർത്ഥികൾ നാളിതുവരെ ഗവേഷണ പ്രബന്ധം സമർപ്പിച്ചിട്ടില്ലെന്നും ഓഡിറ്റ് റിപ്പോർട്ട് പറയുന്നു.
UGC ചട്ടങ്ങൾക്ക് വിരുദ്ധമായി ഗവേഷണ ഗൈഡ് മാരെ നിയമിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ഫയലുകൾ ഓഡിറ്റ് വിഭാഗത്തിന് പരിശോധനയ്ക്ക് നൽകാൻ യൂണിവേഴ്സിറ്റി അധികൃതർ വിസമ്മതിച്ചതായും മലയാളം ഉൾപ്പടെയുള്ള
പഠന വകുപ്പുകളിൽ
വിജ്ഞാപനം ചെയ്തതിന്റെ ഇരട്ടി വിദ്യാർത്ഥികളെ ചട്ടവിരുദ്ധമായി
PhD യ്ക്ക് രജിസ്റ്റർ ചെയ്യിച്ച് ഫെല്ലോഷിപ്പ് ഇനത്തിൽ അധിക സാമ്പത്തിക ചെലവ് വരുത്തു ന്നതായും CAG കണ്ടെത്തിയിട്ടുണ്ട്.
മറ്റു സർവ്വകലാശാലകളിൽ നിന്നും വിഭിന്നമായി സർക്കാർ അനുമതികൂടാതെ രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ പേരിൽ താൽക്കാലിക അധ്യാപകരെയും ജീവനക്കാരെയും വ്യാപകമായി നിയമിച്ചതാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് മുഖ്യ കാരണമെന്നും, വിദ്യാർത്ഥികളുടെ എണ്ണത്തിന്
ആനുപാതികമായി മാത്രമേ അധ്യാപകരെയും ജീവനക്കാരെയും നിയമിക്കാൻ പാടുള്ളൂവെന്നും, അധിക താൽകാലിക അധ്യാപകരുടെയും ജീവനക്കാരുടെയും കരാർ പുതുക്കി നൽകരുതെന്നും, PhD ഉൾപ്പടെയുള്ള വിദ്യാർഥിപ്രവേശന നടപടികൾ അക്കാദമിക് ഓഡിറ്റിന് വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും സംസ്കൃത സർവകലാശാല വിസി ക്കും നിവേദനം നൽകി.
(സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ
കമ്മിറ്റി)

