വി സുരേന്ദ്രൻ പിള്ള ആർജെഡി വിട്ടു; സ്ഥാനാർത്ഥിയാക്കാൻ ബിജെപി നീക്കം. എൽഡിഎഫ് സ്വതന്ത്രനാക്കാൻ സിപിഎമ്മിലും നീക്കം

AnilKumar BalaKrishnan

ആർജെഡി വിട്ട  വി.സുരേന്ദ്രൻ പിള്ളയെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎമ്മും ബിജെപിയും . തിരുവനന്തപുരം സീറ്റിൽ സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് സിപിഎം ശ്രമം. സുരേന്ദ്രൻ പിള്ളയെ ഒപ്പം നിർത്താൻ ബിജെപിയും ശ്രമം തുടങ്ങി. 

ആർജെഡി നേതൃത്വത്തിന്റെ നിലപാടുകളെ വിമർശിച്ചുകൊണ്ട് പാർട്ടിവിട്ട സുരേന്ദ്രൻ പിള്ള എല്ലാ സാധ്യതകളും തുറന്നിട്ടിരിക്കുകയാണ്. സുരേന്ദ്രൻ പിള്ള സ്ഥാനാർത്ഥിയാക്കാനുള്ള  സിപിഎം നീക്കത്തിൽ തടസ്സമായി നിൽക്കുന്നത് ആന്റണി രാജുവിന്റെ അനുവാദം മാത്രമാണ്. 

മല്‍സരിക്കണമോ എന്നതിലും ഏതു മുന്നണിയിൽ മത്സരിക്കണം എന്നതിലും തീരുമാനമെടുത്തിട്ടില്ല എന്ന് സുരേന്ദ്രൻ പിള്ള പറഞ്ഞു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article