കൊടുവള്ളിയിൽ പികെ ഫിറോസിനെതിരെ എൽഡിഎഫ് സ്വതന്ത്രൻ; സലീം മടവൂര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു

AnilKumar BalaKrishnan

കോഴിക്കോട്: കൊടുവള്ളി നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്രനായി സലീം മടവൂര്‍ മത്സരിക്കും. എൽഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണനാണ് സലീം മടവൂരിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ആര്‍ജെഡ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു സലീം മടവൂര്‍. കൊടുവള്ളി മുനിസിപ്പാലിറ്റിയും കിഴക്കോത്ത്, മടവൂര്‍, നരിക്കുനി, ഓമശ്ശേരി, താമരശ്ശേരി, കട്ടിപ്പാറ എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് കൊടുവള്ളി നിയമസഭാമണ്ഡലം.കൊടുവള്ളിയിൽ പികെ ഫിറോസ് ആണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി. ലീഗിന്‍റെ സ്ഥാനാര്‍ത്ഥിയായ ഡോ. എംകെ മുനീറാണ് 2021ൽ കൊടുവള്ളിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ എംകെ മുനീറിന് സീറ്റില്ല. എംകെ മുനീര്‍ ഒഴിഞ്ഞ മണ്ഡലത്തിലാണ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറികൂടിയായ പികെ ഫിറോസ് മത്സരിക്കുന്നത്.

Share This Article