ചായ നല്‍‌കിയില്ല; മലപ്പുറത്ത് ഭര്‍തൃമാതാവ് മരുമകളെ വെട്ടിക്കൊന്നു

AnilKumar BalaKrishnan

മലപ്പുറം കൂറ്റമ്പാറയില്‍ ചായ ചോദിച്ചിട്ട് കിട്ടാത്തതിന് ഭര്‍തൃമാതാവ് മരുമകളെ വെട്ടിക്കൊന്നു. കൂറ്റമ്പാറ സ്വദേശി രജിതയാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍‌തൃമാതാവ് ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഇന്ന് രാവിലെയാണ് സംഭവം. രജിതയെ തുടർച്ചയായിട്ട് വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു രജിത. രജിതയുടെ മക്കളും ഈ സമയം വീട്ടിലുണ്ടായിരുന്നു. മക്കള്‍ തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വെള്ളം ചോദിച്ചതിന് പിന്നാലെ രജിത മരിക്കുകയും ചെയ്തു. കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് രജിതയെ ആശുപത്രിയിലേക്ക് മാറ്റുന്നത്. എങ്കിലും മരിച്ചിരുന്നു.

ഇൻസൈറ്റ് കേരള വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/IebSFFYrE56CesOl2QLZxm?mode=hqctcli

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article