മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പ്രതിഷേധം തുടരുന്നു. തിരുവനന്തപുരത്ത് തമ്പാനൂരിൽ കെഎസ്ആർടിസിയിൽ ബസ്സിൽ മന്ത്രിക്കെതിരെ പോസ്റ്റർ ഒട്ടിച്ച് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്. എന്നാൽ പോസ്റ്റർ പോലീസ് എത്തി വലിച്ചുകീറി. ഗണേഷിൻ്റെയും കോഴിയുടെയും ചിത്രമാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്. തമ്പാനൂർ പോലീസ് എത്തി പോസ്റ്റർ ഇളക്കി മാറ്റാൻ ശ്രമിച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഗണേഷ് കുമാറിനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.
ഗണേഷ് കുമാറിനെതിരെ ഭാര്യയുടെ വെളിപ്പെടുത്തലും തുടർന്ന് ഗണേഷ് കുമാർ ഭാര്യയോട് മാപ്പ് പറഞ്ഞതും വലിയ വിവാദമായി നിൽക്കുമ്പോഴാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഭാര്യ മന്ത്രിക്കു മാപ്പ് നൽകിയെങ്കിലും കുറ്റകൃത്യത്തിൽ നിന്ന് ഗണേഷ് കുമാർ ഒഴിവായിട്ടില്ല എന്നാണ് പ്രതിപക്ഷം
