വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയും കളക്ടറും എസ്പിയുമണ് എത്തിയത്. മന്ത്രിമാർ ആരും എത്തിയില്ല. പ്രധാനമന്ത്രിയുടെ പരിപാടിയിൽ മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർ പങ്കെടുക്കുന്നില്ല.
ധീവരസഭയുടെ സുവർണ ജൂബിലി ആഘോഷമാണ് പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി. തുടർന്ന് ദേശീയ പതാ 66ൻ്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും.
അതേസമയം, സമാന്തരമായി മന്ത്രി മുഹമ്മദ് റിയാസിന്റെ റോഡ് ഷോയും രാമനാട്ടുകരയിൽ നിന്ന് വെങ്ങളം വരെ നടക്കുകയാണ്.

