ദേശീയപാത ഉദ്ഘാടന വിവാദം; സമാന്തര ഉദ്ഘാടനവുമായി CPIM, കോഴിക്കോട് മന്ത്രി പങ്കെടുക്കുന്ന റോഡ് ഷോ

AnilKumar BalaKrishnan

കോഴിക്കോട്: ദേശീയപാത66ൻ്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ ബദൽ ഉദ്ഘാടനവുമായി സിപിഐഎം. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത 66ൻ്റെ ഉദ്ഘാടന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിന് പിന്നാലെയാണ് പ്രതിഷേധമായി ബദൽ ഉദ്ഘാടനം സംഘടിപ്പിച്ചത്.

എൻഎച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം- രാമനാട്ടുകര ആറ് വരിപ്പാതയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നാണ് മന്ത്രിയെ ഒഴിവാക്കിയത്. മന്ത്രിയെ ഒഴിവാക്കിയതിന് പിന്നാലെ പരിപാടി ബഹിഷ്‌കരിക്കാനാണ് സംസ്ഥാന സർക്കാരിൻ്റെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും ചടങ്ങ് ബഹിഷ്‌കരിക്കും.

തലപ്പാടി- ചെങ്കള റീച്ചിൻ്റെ സമാന്തര ഉദ്ഘാടനം സി എച്ച് കുഞ്ഞമ്പു എംഎൽഎ നിർവ്വഹിച്ചു. കോഴിക്കോട് വെങ്ങളത്തും സമാന്തര ഉദ്ഘാടന പരിപാടി ഉണ്ടാകുമെന്നാണ് വിവരം. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ രാമനാട്ടുകര മുതൽ വെങ്ങളം വരെ ദേശീയപാതയിൽ റോഡ് ഷോ സംഘടിപ്പിക്കുന്നു. എംഎൽഎമാരും ഇതിൽ പങ്കെടുക്കുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article