പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കില്ലെന്ന് യൂത്ത് കോൺഗ്രസ്

AnilKumar BalaKrishnan

പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ്‌ നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ്. സി പി എം വിമതരെ അംഗീകരിക്കില്ല. കോൺഗ്രസ്സിന്റെ കൊടി പിടിച്ചവർ സ്ഥാനാർത്ഥിയാവണമെന്നും പയ്യന്നൂർ മണ്ഡലം കൺവെൻഷനിൽ ആവശ്യമുയർന്നു.

യൂത്ത് കോൺഗ്രസിനും കെ എസ് യു വിനുമെതിരെ ഡി വൈ എഫ് ഐ, പ്രവർത്തകർ നടത്തിയ അക്രമങ്ങളിൽ വെള്ളവും,വളവും നൽകിയ ആളാണ് വി കുഞ്ഞികൃഷ്ണൻ. പയ്യന്നൂരിൽ, കോൺഗ്രസിനെ സംബന്ധിച്ച് വി കുഞ്ഞി കൃഷ്ണനെ പരിഗണിക്കേണ്ട ആവശ്യമില്ലെന്നും, മുന്നോട്ടുപോയാൽ ശതമായി പ്രതിഷേധിക്കുമെന്നും യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.

സിപിഎമ്മിന്റെ ശക്തി കേന്ദ്രത്തിൽ, പ്രധാനപ്പെട്ട നേതാവിനെ തന്നെ അടർത്തിയെടുത്ത് രാഷ്ട്രീയ പ്രചരണം നടത്താനുള്ള കോൺഗ്രസ് നീക്കം പ്രാരംഭഘട്ടത്തിൽ തന്നെ യൂത്ത് കോൺഗ്രസ് എതിർക്കുകയാണ്. കുഞ്ഞുകൃഷ്ണനെ പരിഗണിക്കാതെ തന്നെ മണ്ഡലത്തിൽ വിജയിക്കാനായ രാഷ്ട്രീയ സാഹചര്യം നിലവിലുണ്ടെന്നാണ് യൂത്ത്‌ വിഭാഗത്തിന്റെ വാദം

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article