വഴിയിൽ കിടന്ന തേങ്ങ എടുത്ത് ഗണപതിയ്ക്ക് ഉടച്ച ശേഷം രക്ഷിക്കണേ എന്ന് പറയുന്നത് പോലെ,സൗജന്യയാത്രയെന്ന രാഹുല്‍ ഗ്യാരണ്ടിക്കെതിരെ കെബി ഗണേഷ് കുമാര്‍

AnilKumar BalaKrishnan

കെഎസ്ആർടിസി യില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്രയെന്ന രാഹുല്‍ഗാന്ധിയുടെ ഗ്യാരണ്ടി പരിഹസിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ്കുമാര്‍ രംഗത്ത് . വഴിയിൽ കിടക്കുന്ന തേങ്ങ എടുത്ത് ഗണപതിയ്ക്ക് ഉടച്ച ശേഷം രക്ഷിക്കണമേയെന്ന് പറയുന്നത് പോലെയാണ് യു ഡി എഫ് പ്രഖ്യാപനമെന്ന് മാന്ത്രി കെ.ബി. ഗണേഷ് കുമാർ.
ദൈനംദിനമുള്ള കാര്യങ്ങൾ നടക്കുന്ന രീതിയിലാണ് നിലവിൽ കെഎസ്ആർടിസി.
നഷ്ടം ഉണ്ടാകാതെ നടത്തിക്കൊണ്ട് പോകാമെന്ന് മാത്രം
വഴിയിൽ കൂടി പോകുന്നവർ എന്തേലും പറയുകയാണ്. സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകിയ കർണ്ണാടക ട്രാൻപോർട്ട് കോർപ്പറേഷൻ ഇപ്പോൾ നഷ്ടത്തിൽ ആണ്.
തെരഞ്ഞെടുപ്പ് കാലത്ത് എന്തേലും പറയുന്നുവെന്ന് മാത്രം ഇതിനെ കണ്ടാൽ മതിയെന്നും ഗണേഷ് കുമാർ കൊല്ലത്ത് പറഞ്ഞു

അർഹതപ്പെട്ടവർക്ക് മാത്രമാണ് ഇപ്പോൾ ആനുകൂല്യം നൽകുന്നത്.കെ എസ് ആർ ടി സി യെ ജീവനക്കാർ കഷ്ടപ്പെട്ടാണ് ഉയർത്തിക്കൊണ്ട് വരുന്നതെന്നും മന്ത്രി പറഞ്ഞു 

Share This Article