വാർത്ത ചാനലുകളുടെ ടെലിവിഷൻ റേറ്റിംഗ് നാല് ആഴ്ചത്തേക്ക് തടഞ്ഞ് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ബാർക്കിന് നിർദ്ദേശം നൽകി. പശ്ചിമേഷ്യൻ യുദ്ധ റിപ്പോർട്ടിങ് കാഴ്ചക്കാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു എന്ന നിരീക്ഷണത്തിലാണ് നടപടി. ചില വാർത്താ ചാനലുകൾ അടിസ്ഥാനരഹിതമായ കാര്യങ്ങൾ സംപ്രേഷണം ചെയ്യുന്നുണ്ടെന്നും , ഇത്തരം വാർത്തകൾ പ്രശ്ന ബാധിത പ്രദേശങ്ങളിലുള്ളവരുടെ, കുടുംബാംഗങ്ങളിലും , പൊതുജനങ്ങളിലും പരിഭ്രാന്തി ഉണ്ടാക്കുന്നതായും ബാർക്കിന് നൽകിയ നിർദ്ദേശത്തിൽ മന്ത്രാലയം ചൂണ്ടിക്കാട്ടി.
