പത്തനംതിട്ടയ്ക്ക് അബിൻ വർക്കിയെ വേണ്ടെന്ന് പോസ്റ്റർ. കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ്
ടൗണിലും പ്രസ് ക്ലബ്ബ് പരിസരത്തും പോസ്റ്റർ പതിച്ചത്.
കോൺഗ്രസുകാരുടെ ഹൃദയവികാരത്തെ മുറിവേൽപ്പിക്കരുതെന്നും
കോൺഗ്രസിന് നാല് മണ്ഡലങ്ങൾ മാത്രമുള്ള പത്തനംതിട്ടയിൽ ജില്ലയിലുള്ള കോൺഗ്രസുകാർക്ക് അവസരം നൽകണമെന്നും പോസ്റ്ററിൽ.
സാധാരണക്കാരായ അണികളുടെ ആത്മാഭിമാനത്തെ പണയം വെച്ച് കൊടുക്കരുത് എന്നും പോസ്റ്ററിൽ പറയുന്നു.
കോൺഗ്രസ് അബിൻ വർക്കിയെ ആറന്മുള മണ്ഡലത്തിൽ പരിഗണിക്കുന്ന കാര്യം ഉറപ്പായ സാഹചര്യത്തിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്
പത്തനംതിട്ടയിൽ അബിൻ വർക്കിയെ വേണ്ടെന്ന് പോസ്റ്റർ
