ഇതുവരെ എന്താണ് ചെയ്തത്’; എംഎസ്‌സി കപ്പൽ അപകടത്തിൽ കേന്ദ്രത്തോട് ഹൈക്കോടതി

AnilKumar BalaKrishnan

കൊച്ചി : കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പൽ അപകടത്തിൽ കേന്ദ്രത്തോട് ചോദ‍്യങ്ങളുമായി ഹൈക്കോടതി. ഇതുവരെ എന്താണ് ചെയ്തതെന്നു ചോദിച്ച ഹൈക്കോടതി കണ്ടെയ്നറുകൾ മാറ്റാനുള്ള നടപടികൾ സ്വീകരിച്ചോയെന്ന് ആരാഞ്ഞു.

കേന്ദ്രവും സംസ്ഥാന സർക്കാരും വിഷയത്തിൽ വിശദമായ സത‍്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി പറഞ്ഞു. ടി.എൻ. പ്രതാപനും മത്സ‍്യത്തൊഴിലാളികളും നൽകിയ പൊതുതാത്പര‍്യ ഹർജി പരിഗണിക്കവെയാണ് കോടതി ചോദ‍്യങ്ങൾ ചോദിച്ചത്.

കപ്പൽ അപകടമുണ്ടായാൽ സ്വീകരിക്കുന്ന പ്രോട്ടോകോൾ എന്താണെന്നും കോടതി ചോദിച്ചു. ലൈബീരിയൻ ചരക്ക് കപ്പലായ എംഎസ്‍സി എൽസ 3 മെയ് 24നാണ് അപകടത്തിൽപ്പെട്ടത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article