സംസ്കൃത വിസി കെ. കെ.ഗീതാ കുമാരിയെ നീക്കി; ഡോ. സിസാ തോമസിന് അധിക ചുമതല

AnilKumar BalaKrishnan

തോറ്റ ബിഎഫ്എ വിദ്യാർത്ഥിയെ പാസാക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം തടയാനുള്ള ഗവർണർ ഉത്തരവ് നടപ്പാക്കാൻ വിസമ്മതിച്ച സംസ്കൃത വിസി കെ. കെ. ഗീത കുമാരിയെ ഗവർണർ നീക്കി. സാങ്കേതിക സർവകലാശാല വിസി ഡോ:സിസാ തോമസ് ന് സംസ്കൃത സർവകലാശാലയുടെ അധിക ചുമതല നൽകി.

തോറ്റ വിദ്യാർത്ഥിയെബബി എഫ്എ. ജയിപ്പി ച്ചതുമായി ബന്ധപ്പെട്ട ഫയൽ ഹാജരാക്കാനും വിശദീകരണം നൽകാനും വിസി യോടും പരീക്ഷ കൺട്രോളറോടും ലോക ഭവൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ലോകഭവന്റെ നിർദ്ദേശം വിസി നിരസിക്കുകയായിരുന്നു.
മുൻ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സംസ്കൃത വിഭാഗ അധ്യക്ഷ പ്രൊഫസർ കെ. കെ. ഗീതകുമാരിക്ക് സംസ്കൃത സർവകലാശാലയുടെ താൽക്കാലിക വിസി യുടെ ചുമതല നൽകിയത്

Share This Article