പൊങ്കാല ഭക്തർക്ക് ശുദ്ധജലവും, സംഭാരവും, ഭക്ഷണവും, മെഡിക്കൽ സേവനവും ഒരുക്കുന്ന ആത്മീയ കൂട്ടായ്മ ലോക സമാധാനത്തിനായി നാളെ (ചൊവ്വ) സർവ്വ മത പ്രാർത്ഥനയും നടത്തുന്നു.
രാവിലെ 10 മണിക്ക് വെള്ളയമ്പലത്തെ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ബിഷപ്പ് ഹൗസിൽ വെച്ച് നടത്തുന്ന പ്രാർത്ഥനാ സംഗമത്തിൽ സ്വാമി ഗുരു രത്നം ജ്ഞാന തപസ്വി , പാളയം ഇമാം ഡോ. വി പി. സുഹൈബ് മൗലവി, ബിഷപ്പ് മാത്യു സ് മോർ സിൽവാനിയോസ്, കേണൽ ജേക്കബ് ജെ ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.
പൊങ്കാലയിൽ പങ്കെടുക്കുന്നവർക്ക് മെഡിക്കൽ, ആംബുലൻസ് സേവനം ആവശ്യമുണ്ടെങ്കിൽ
95445 – 35891 ഫ്രാദർ യേശുദാസ്) എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ ലഭ്യമാകും
