സിപിഐയിൽ 6 സിറ്റിംഗ് എംഎൽഎമാർ മത്സരിക്കില്ല

insight kerala

സിപിഐയിൽ മൂന്ന് ടേം വ്യവസ്ഥ കർശനമാക്കുന്നു. ഇതോടെ 6 സിറ്റിംഗ് എംഎൽഎമാർക്ക് ഇത്തവണ സീറ്റില്ല. ഇ ചന്ദ്രശേഖർ , ചിറ്റയം ഗോപകുമാർ, പി എസ് സുപാൽ , വി ശശി, ഇ കെ വിജയൻ , ജി എസ് ജയലാൽ എന്നിവർ മത്സരിക്കില്ല. തുടർച്ചയായി 15 വർഷം എംഎൽഎ ആയവരെ ഒഴിവാക്കണമെന്നാണ് നിർദ്ദേശം. പുതുമുഖങ്ങൾക്ക് അവസരം നൽകാനാണ് സിപിഐയുടെ നേതൃത്വത്തിൽ തീരുമാനം.

25 സീറ്റുകളിലാണ് ഇക്കുറി സിപിഐ മത്സരിക്കുന്നത്. 2016 ൽ 27 സീറ്റുകളിൽ മത്സരിച്ചിരുന്നു. എന്നാൽ കേരള കോൺഗ്രസ് വന്നതോടെ രണ്ട് സീറ്റ് നൽകുകയായിരുന്നു. സിപിഐയുമായുള്ള ഉഭയകക്ഷി ചർച്ച ഉടൻ നടക്കും.

Share This Article