കെ കെ ശൈലജ പേരാവൂരിൽ മത്സരിച്ചേക്കും; ഷംസീറിന് സീറ്റില്ല; തലശ്ശേരിയിൽ കാരായി രാജൻ; തളിപ്പറമ്പിൽ പി കെ ശ്യാമള

insight kerala

തിരുവനന്തപുരം: ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആണ് പ്രമുഖരുടെ കാര്യത്തിൽ നിർണായക ചർച്ച നടത്തിയത്. ഉറപ്പുള്ള സീറ്റിൽ മത്സരിക്കുകയാണെങ്കിൽ രണ്ട് ടേം വ്യവസ്ഥ കർശനമാക്കാൻ പാർട്ടി തീരുമാനിച്ചു. മട്ടന്നൂർ തന്നില്ലെങ്കിൽ പേരാവൂരിൽ മത്സരിക്കാൻ തയാറെന്ന് കെ കെ ശൈലജ
സി പി എം സെക്രട്ടേറിയറ്റിൽ നിലപാടറിയിച്ചു.
അന്തിമ തീരുമാനം അടുത്ത സെക്രട്ടേറിയറ്റിൽ ഉണ്ടാകും. മട്ടന്നൂരിൽ വി കെ സനോജ് സ്ഥാനാർത്ഥിയാകും. പിണറായി വിജയൻ ഒഴികെ പി ബി അംഗങ്ങൾ ആരും മത്സരം രംഗത്തില്ല. എം വി ഗോവിന്ദന് പകരം തളിപ്പറമ്പിൽ ഭാര്യയും മഹിളാ അസോസിയേഷൻ നേതാവുമായ പി കെ ശ്യാമള സ്ഥാനാർത്ഥിയാകും. സ്പീക്കർ ഏത് ഷംസീറിന് സീറ്റില്ല. തലശ്ശേരിയിൽ കാരായി രാജൻ മത്സരിക്കും. പി കെ ബിജുവിന് സീറ്റില്ല. എ വിജയരാഘവൻ മത്സരിക്കില്ല.

കഴിഞ്ഞതവണ മാറി നിന്നവർക്കാർക്കും സീറ്റില്ല

കഴിഞ്ഞ തവണ മാറ്റി നിർത്തിയ ആരും ഇത്തവണയും മത്സരിക്കില്ല. ഇപി ജയരാജൻ,
തോമസ് ഐസക്ക്, ജി സുധാകരൻ, എ. കെ ബാലൻ എന്നിവർ മത്സരിക്കില്ല. പി ജയരാജനും സീറ്റില്ല. പൊന്നാനിയിൽ പി എസ് സി മുൻ ചെയർമാൻ എം കെ സക്കീർ സ്ഥാനാർത്ഥിയാകും.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article