ക്രൈസ്തവ സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാൻ 2020 ലാണ് ജസ്റ്റിസ് ജെ ബി കോശി കമ്മീഷനെ നിയോഗിച്ചത്.. 2023 ൽ ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിരുന്നു . എന്നാൽ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് റിപ്പോർട്ട് പുറത്തുവിടാൻ തീരുമാനിച്ചത്. . കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വിളിച്ച വിവിധ ക്രിസ്ത്യൻ സഭാ പ്രതിനിധികളുടെ യോഗത്തിലാണ്
മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനം പ്രഖ്യാപിച്ചത്. കമ്മീഷൻ റിപ്പോർട്ടിലെ ഇതുവരെ നടപ്പിലാക്കിയ ശുപാർശകൾ
യോഗത്തിൽ വിശദീകരിച്ചു.
സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവരുടെ ജാതി തിരിച്ചുള്ള പട്ടിക പ്രസിദ്ധീകരിക്കണമെന്നും ന്യൂനപക്ഷ കോളേജുകളില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്നും ജെ ബി കോശി കമ്മിറ്റി റിപ്പോർട്ടിൽ ശുപാര്‍ശയുണ്ട്. താല്‍ക്കാലിക നിയമനങ്ങളില്‍ സംവരണം വേണം. ക്രൈസ്തവര്‍ക്കായി പ്രത്യേക കോര്‍പ്പറേഷനും ശുപാര്‍ശയുണ്ട്. കേന്ദ്ര സംസ്ഥാന നയങ്ങളും
വിവിധ നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിച്ചാൽ മാത്രം നടപ്പിലാക്കാൻ കഴിയുന്നവയും കൂടുതൽ ആഴത്തിൽ പരിശോധന ആവശ്യമായവയുമാണ് കമ്മീഷൻ റിപ്പോർട്ടിൽ നടപ്പാക്കാൻ അവശേഷിക്കുന്നത്. വിവിധ വിഭാഗങ്ങളുടെ പ്രശ്നം രേഖാമൂലം നൽകണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു..
അതേസമയം സർക്കാരിൻ്റെ നടപടിയെ സ്വാഗതം ചെയ്യുന്നതായും വെമ്പ്സൈറ്റിലെ വിവരങ്ങൾ പഠിച്ച ശേഷം അഭിപ്രായം അറിയിക്കാമെന്ന് വിവിധ സഭാ മേലധ്യക്ഷന്മാരും സഭാ പ്രതിനിധികളും വ്യക്തമാക്കി

