തിരുവനന്തപുരം: കരമനയിൽ ബൈക്ക് അപകടത്തിൽ മൂന്ന് മരണം. ബൈക്ക് ഫൂട്ട്പാത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ നെയ്യാറ്റിൻകര സ്വദേശികളായ പ്രണവ്, സജിൻ, ഇതര സംസ്ഥാന തൊഴിലാളിയായ റിതിക് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം. മരിച്ചവർ ഹോട്ടൽ ജീവനക്കാരാണ്. മൂവരും ഒരു ബൈക്കിലായിരുന്നു എന്നാണ് വിവരം. മറ്റ് രണ്ട് ബൈക്കുകൾ അവിടെ പാർക്ക് ചെയ്തിരുന്നതാണ്. ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം.
ഹോട്ടൽത്തൊഴിലാളികളായ മൂന്നുപേരും ഒരുബൈക്കിലാണ് യാത്രചെയ്തിരുന്നത്. പുലർച്ചെ ജോലി കഴിഞ്ഞ് മടങ്ങവേയായിരുന്നു സംഭവം. നടപ്പാതയിലിടിച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിനുകാരണമായതെന്നാണ് പോലീസ് നിഗമനം. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് സമീപത്ത് നിർത്തിയിട്ടിരുന്ന ബൈക്കുകളിൽ തട്ടിയതായും ദൃക്സാക്ഷികൾ പറഞ്ഞു. മൂന്നുപേരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല.
