യു.സി കോളേജിൽ പ്രിൻസിപ്പലിന് നേരെ കരി ഓയിൽ പ്രയോഗിച്ച് കെഎസ്‌യു. പത്തോളം കെഎസ്‌യു പ്രവർത്തകരെ അറസ്റ്റ് ചെയ്തു

insight kerala

കൊച്ചി : ആലുവ യു.സി കോളേജിൽ പ്രിൻസിപ്പലിന് നേരെ കരി ഓയിൽ പ്രയോ​ഗിച്ച് കെഎസ്‌യു. കോളേജിൽ നിന്ന് പുറത്താക്കിയ വിദ്യാർഥികളെ തിരിച്ചെടുക്കാത്തതിലായിരുന്നു പ്രതിഷേധം.

പത്തോളം കെഎസ്‌യു പ്രവർത്തകരെ അറസ്റ്റ് ചെയ്തു. വിദ്യാർത്ഥികളെ നീക്കം ചെയ്യുന്നതിനിടെ പൊലീസുകാരിക്കും പരിക്കേറ്റു. കെഎസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ഉൾപ്പടെയുള്ളവരാണ് അറസ്റ്റിലായത്.

അതിക്രമം തടയാൻ ശ്രമിച്ച ജീവനക്കാരുടേയും വനിതാ പൊലീസിൻ്റെയും വസ്ത്രങ്ങളിലും കരിഓയില്‍ തെറിച്ചു. അച്ചടക്ക ലംഘനം നടത്തിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത ടിസി നല്‍കിയ സംഭവത്തിൻ്റെ പേരിലാണ് കെ എസ് യു അതിക്രമം നടത്തിയത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഹരികൃഷ്ണന്‍, അജ്മല്‍, ബാദുഷ എന്നിവർക്കാണ് നിര്‍ബന്ധിത ടിസി നല്‍കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്.

കോളേജ് നിര്‍ദ്ദേശത്തിന് വിരുദ്ധമായി കോളേജ് യൂണിയൻ്റെ നേതൃത്വത്തിൽ രാത്രി വൈകി ഗസല്‍നൈറ്റ് സംഘടിപ്പിച്ചതിനെ തുടർന്നായിരുന്നു നടപടി. പുറത്താക്കിയ വിദ്യാർഥികളെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം തുടങ്ങിയത്.

വൈകിട്ട് അന്‍വര്‍ സാദത്ത് എംഎല്‍എ കോളേജിലെത്തി മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് സമരക്കാര്‍ കരി ഓയിലുമായി പ്രിന്‍സിപ്പളിനെ തടയാനെത്തിയത്.

Share This Article