കടലിൽ പോയ വഞ്ചിക്കാരുടെ വലയിൽ ഭീമൻ തിരണ്ടി കുടുങ്ങി

insight kerala

കോഴിക്കോട് : വെള്ളയിൽ ഹാർബറിൽ നിന്ന് കടലിൽ പോയ വഞ്ചിക്കാരുടെ വലയിൽ ഭീമൻ തിരണ്ടി കുടുങ്ങി. 2000 കിലോയോളം വരുന്ന തിരണ്ടിയെ കാണാൻ നിരവധി പേരാണ് വെള്ളയിൽ ഹാർബറിൽ എത്തിയത്. 2000 കിലോയ്ക്ക് അടുത്ത് വരുന്ന ഭീമൻ തിരണ്ടി വെള്ളയിൽ ഹാർബറിൽ എത്തിച്ചത്. പുതിയങ്ങാടിയിൽ നിന്ന് കടലിൽ പോയ തക്ക്വവ വഞ്ചിക്കാരുടെ വലയിലാണ് ഈ ഭീമൻ തിരണ്ടി കുടുങ്ങിയത്. തിങ്കളാഴ്ച്ച രാവിലെയോടെ തിരണ്ടിയെ വെളളയിൽ ഹാർബറിൽ എത്തിച്ചു.നിരവധി പേരാണ് ഈ വലിയ തിരണ്ടിയെ കാണാനായി ഹാർബറിൽ എത്തിയത്. ആദ്യമായാണ് ഇത്ര വലിയ തിരണ്ടി വെള്ളയിൽ ഹാർബറിൽ നിന്ന് കടലിൽ പോയ വഞ്ചിക്കാർക്ക് ലഭിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

Share This Article