കോഴിക്കോട് : വലിയങ്ങാടിയിൽ കെട്ടിടം തകർന്നുവീണു. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് തൊഴിലാളികൾ മരിച്ചതായി റിപ്പോർട്ട്. ജബ്ബാർ , അഷ്റഫ് എന്നീ ലോഡിങ് തൊഴിലാളികളാണ് മരിച്ചത്.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടത്തിന്റെ സ്ലാബുകളാണ് തകർന്നു വീണത്. പഴക്കത്തെ തുടർന്ന് കെട്ടിടം പൊളിക്കാനായി തീരുമാനിച്ചിരിക്കുകയായിരുന്നു. 50 വർഷത്തിലേറെ പഴക്കം കെട്ടിടത്തിനുണ്ടെന്ന് നാട്ടുകാർ പറയുന്നു. കയറ്റിറക്ക് തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. രണ്ടുവർഷം മുമ്പേ കെട്ടിടം പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ടിരുന്നതായും നാട്ടുകാർ പറയുന്നു. ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടത്തിലാണ് കടകൾ പ്രവർത്തിച്ചിരുന്നത്.
updating…

