നേമം മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട രാജീവ് ചന്ദ്രശേഖർ ;ചുവരെഴുത്ത് തുടങ്ങി

insight kerala

കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി. നേമം മണ്ഡലത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പ്രചാരണത്തിന് തുടക്കമിട്ടത്. ചുവരിൽ സ്വയം നമുക്ക് വേണം വികസിത നേമം എന്ന് എഴുതിക്കൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്.

സംസ്ഥാനം നിയമസഭ തിരഞ്ഞെടുപ്പ് ചൂടിലേക്ക് അടിക്കുന്നതിനു മുൻപ് തന്നെ തിരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് കടന്നിരിക്കുകയാണ് ബിജെപി.. പ്രവർത്തകർക്കും ആവേശമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ തന്നെ ചുവരെഴുതിക്കൊണ്ട് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചു.. നമുക്ക് വേണം വികസിത നേമം എന്ന് ചുവരിലെഴുതി അദ്ദേഹം പ്രചരണങ്ങൾക്ക് തുടക്കമിട്ടു.. എന്നാൽ സ്ഥാനാര്‍ത്ഥിയുടെ പേര് എഴുതിയിട്ടില്ല. നേമത്തിന്‍റെ മാറ്റത്തിന്‍റെ തുടക്കമാണ് ഇതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നേമത്ത് മത്സരിക്കാനാണ് ആഗ്രഹം. പാര്‍ട്ടി ദേശീയ ഘടകം അത് തീരുമാനിക്കട്ടെ എന്നുമാണ് രാജ്യ ചന്ദ്രശേഖറിന്റെ നിലപാട്.

കഴിഞ്ഞദിവസമാണ് ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നടന്നത്.. മറ്റ് മുന്നണികൾക്ക് ഒരു മുഴം മുന്പേ തന്നെ NDA തങ്ങളുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article