മഹിളാ കോൺഗ്രസ് നേതാവ് ആർ രശ്മി ബിജെപിയിൽ ചേർന്നു

insight kerala

തിരുവനന്തപുരം: മഹിളാ കോൺഗ്രസ് നേതാവ് ആർ രശ്മി ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രശ്മി ഇന്ന് പാർട്ടി അംഗത്വം സ്വീകരിച്ചു . 2021-ൽ കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുള്ള നേതാവാണ് ആർ രശ്മി. രശ്മിയുടെ ബിജെപി പ്രവേശനം രാജീവ് ചന്ദ്രശേഖർ വാർത്താ സമ്മേളനം വിളിച്ച് സ്ഥിരീകരിച്ചു . മുൻ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന അഖിൽ മാരാർ കഴിഞ്ഞ ദിവസം എൻഡിഎയുടെ ഭാഗമായ ട്വന്റി20യിൽ ചേർന്നിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കൊട്ടാരക്കരയിൽ തനിക്കുണ്ടായ തിക്താനുഭവങ്ങളാണ് ആ പ്രസ്ഥാനത്തിൽ നിന്ന് വേറിട്ട് നിൽക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് രശ്മി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പോലെയുള്ള വലിയ ക്യാൻവാൻസിൽ എന്നപ്പോലെയുള്ള സാധാരണക്കാർക്ക് മത്സരിക്കാനാകുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കെഎൻ ബാലഗോപാൽ എന്ന വലിയ പ്രമുഖനൊപ്പമായിരുന്നു മത്സരിച്ചത്. മത്സരരംഗത്തേക്ക് കടന്നുവന്നപ്പോൾ പൊതുസമൂഹം എന്നെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. സാധാരണക്കാരിയായി 2005 മുതൽ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച തനിക്ക് പൊതുസമൂഹം തന്ന സ്വീകാര്യതയാണ് അതിന് കാരണമെന്ന് രശ്മി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

Share This Article