മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം നേരിടാന്‍ ഒരുങ്ങി സര്‍ക്കാര്‍. ഡയ്സ്നോൺ നിർബന്ധമാക്കി . സമരത്തില്‍ പങ്കെടുക്കുന്നവരുടെ പട്ടിക കൈമാറാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി. ചിലര്‍ ഹാജര്‍ രേഖപ്പെടുത്തിയ ശേഷം സമരത്തില്‍ പങ്കെടുക്കുന്നുവെന്നും സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്.. അതേസമയം കെജിഎംസിടിഎയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് ധർണ്ണ സംഘടിപ്പിച്ചു.
പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം, പണിമുടക്കിലോ സമരത്തിലോ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആ കാലയളവില്‍ ഡയസ്നോണ്‍ നിര്‍ബന്ധമാക്കിയിരിക്കുയാണ്. എന്നാല്‍, ചിലരെങ്കിലും ഹാജര്‍ രേഖപ്പെടുത്തിയതിന് ശേഷം പണിമുടക്കില്‍ പങ്കെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന കണ്ടെത്തലിന് പിന്നാലെ അത്തരക്കാരുടെ പേരുവിവരങ്ങള്‍ കൃത്യമായി കൈമാറണമെന്നാണ് ജില്ലാ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അഡീഷണല്‍ സെക്രട്ടറി ഉത്തരവ് നല്‍കിയിരിക്കുന്നത്.
അതേസമയം സമരത്തിന്റെ ഭാഗമായി കെജിഎംസിടിയെ സെക്രട്ടറിയേറ്റിലേക്ക് ധർണ്ണ നടത്തി.. അടിയന്തര ശസ്ത്രക്രിയ ഒഴികെ മുഴുവൻ ശസ്ത്രക്രിയകളും നിർത്തിവച്ചിരിക്കുകയാണ്.. കഴിഞ്ഞ തിങ്കളാഴ്ചയാണ് അനിശ്ചിതകാല ഒ.പി ബഹിഷ്കരണം ആരംഭിച്ചത്. ശമ്പള പരിഷ്കരണ കുടിശ്ശിക അന്യായമായി നീട്ടിവയ്ക്കുന്നത് അവസാനിപ്പിക്കുക, ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കുക, താൽക്കാലിക കൂട്ടസ്ഥലം മാറ്റങ്ങൾ ഒഴിവാക്കുക, ആവശ്യത്തിന് തസ്തികകൾ സൃഷ്ടിച്ച് മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം സുഗമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ പാലിക്കാത്തത്തിനെ തുടർന്നാണ് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ പ്രതിഷേധം.. സർക്കാറിന്റെ ഭാഗത്തുനിന്നും അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ ഇനിയും സമരം കടുപ്പിക്കാൻ ആണ് തീരുമാനം.
അ

