അഞ്ച് വർഷം മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ശിപായി തസ്തികയിൽ ജോലി ചെയ്താലും പെൻഷൻ ആനുകൂല്യമായി ലഭിക്കുന്നത് ലക്ഷങ്ങൾ.
പെൻഷന് പുറമെ ഗ്രാറ്റുവിറ്റി, പെൻഷൻ കമ്യൂട്ടേഷൻ, ടെർമിനൽ സറണ്ടർ (5 മാസത്തെ ശമ്പളം) എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളും ലഭിക്കും.
നവംബർ 20 ന് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം മുൻ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ ശിപായി ( ഓഫിസ് അറ്റൻഡന്റ്) ആയ കെ. മിനിക്ക് പെൻഷൻ ആനുകൂല്യങ്ങൾ ആയി ലഭിച്ചത് ലക്ഷങ്ങളാണ്.
2016 ജൂൺ 9 മുതൽ 2021 മെയ് 31 വരെയാണ് കെ. മിനി ടി.പി രാമകൃഷ്ണന്റെ പേഴ്സണൽ സ്റ്റാഫിൽ ശിപായി ആയി ജോലി ചെയ്തത്. പെൻഷനും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് മിനി സർക്കാരിനെ സമീപിച്ചിരുന്നു. 3350 രൂപയാണ് മിനിയുടെ പ്രതിമാസ പെൻഷൻ.
പെൻഷനോടൊപ്പം 7 ശതമാനം ഡി.എ യും ലഭിക്കും. 18 ശതമാനം ഡി.എ കുടിശികയാണ്. ഡി.എ കുടിശിക അനുവദിക്കുന്ന മുറയ്ക്ക് മിനിയുടെ ഡി.എ യും ഉയരും. 69, 015 രൂപ ഗ്രാറ്റുവിറ്റിയായും 1,78, 488 രൂപ പെൻഷൻ കമ്യൂട്ടേഷനായും മിനിക്ക് ലഭിക്കും.
2 ലക്ഷം രൂപ ടെർമിനൽ സറണ്ടറായും ലഭിക്കും. 5 വർഷത്തെ ജോലിക്ക് 5 മാസത്തെ ശമ്പളമാണ് ടെർമിനൽ സറണ്ടർ ആയി ലഭിക്കുക. 1500 പേരാണ് പേഴ്സണൽ സ്റ്റാഫ് പെൻഷൻ വാങ്ങിക്കുന്നത്. 6 കോടി രൂപയാണ് പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷൻ നൽകുന്നതിനായി ഒരു വർഷം ഖജനാവിൽ നിന്ന് ചെലവഴിക്കുന്നത്.

തസ്തികയുടെ സ്വഭാവം അനുസരിച്ച് പേഴ്സണൽ സ്റ്റാഫിന് ലഭിക്കുന്ന ആനുകൂല്യങ്ങളും ഉയരും. 5 വർഷത്തെ പേഴ്സണൽ സ്റ്റാഫിൽ ജോലി ചെയ്താൽ ലഭിക്കുന്ന പെൻഷനും പെൻഷൻ ആനുകൂല്യങ്ങളും ചുവടെ;
1 . പേഴ്സണൽ അസിസ്റ്റന്റ് – 10,000 രൂപ , 15 ലക്ഷം 2. അഡീഷണൽ പി എ – 10,000 രൂപ, 15 ലക്ഷം 3. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി – 12,000 രൂപ, 18 ലക്ഷം 4. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി – 15,000 രൂപ , 20 ലക്ഷം 5. സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി – 20,000 രൂപ , 23 ലക്ഷം 6. പൊളിറ്റിക്കൽ സെക്രട്ടറി 20000 രൂപ, 23 ലക്ഷം 7. പ്രൈവറ്റ് സെക്രട്ടറി – 20000 രൂപ , 23 ലക്ഷം.
- “സുരക്ഷ ഉറപ്പാക്കുന്നതിനും വനിതാ അധ്യാപകരെ ലഭ്യമാക്കുന്നതിനുമാണ് അവര്‍ വിദ്യാഭ്യാസം വൈകിക്കുന്നത്; മാധ്യമങ്ങളില്‍ വരുന്നത് പൂര്‍ണ്ണമായും വിശ്വസിക്കരുത്”; താലിബാനെ ന്യായീകരിച്ച് സാക്കിര്‍ നായിക്ക് വീണ്ടും എയറില്‍
- ചേർത്തല അനന്തു വധക്കേസിൽ ഒന്നാം പ്രതിക്കും പത്താം പ്രതിക്കും ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ
- തിരുവനന്തപുരം കോർപറേഷൻ കൗൺസിലിൽ പ്രതിഷേധവും ബഹളവും, സ്പാ പീഡനക്കേസിലെ അനുരൂപിനെ പിരിച്ചുവിടാൻ ആവശ്യപ്പെടും
- ബെംഗളൂരുവിലെ ഫൈവ് സ്റ്റാർ ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ ഷോക്കേറ്റു; രണ്ട് വിദേശ പൗരന്മാർക്ക് ദാരുണാന്ത്യം
- അടൂർ പോലീസ് സ്റ്റേഷനിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ നടന്ന ആക്രമണ ദൃശ്യങ്ങൾ പുറത്ത്






