കോൺഗ്രസ് ജില്ലാ നേതാവ് ആർ രശ്മി കൊട്ടാരക്കരയിൽ ബിജെപി സ്ഥാനാർഥിയാകുമോ?

insight kerala

കൊല്ലം: കോൺഗ്രസ് നേതാവ് ആർ. രശ്മിയുമായി ബിജെപി ചർച്ച നടത്തിയതായി സൂചനകൾ. അവരെ കൊട്ടാരക്കരയിൽ എൻഡിഎ സ്ഥാനാർഥിയാക്കാനുള്ള നീക്കവും സജീവമാണ്. ഇതുസംബന്ധിച്ച് നിലവിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണ് രശ്മിയുടെ പ്രതികരണം.

സിപിഎംവിട്ടെത്തിയ അയിഷാ പോറ്റി കൊട്ടാരക്കരയിൽ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ധനമന്ത്രിയും സ്ഥലം എംഎൽഎയുമായ കെ.എൻ. ബാലഗോപാലായിരിക്കും സിപിഎം സ്ഥാനാർഥി. മത്സരം കടുക്കുന്ന പശ്ചാത്തലത്തിൽ എതിർപാളയത്തിൽനിന്ന് ഒരാളെ എത്തിച്ച് കളംപിടിക്കാനുള്ള നീക്കത്തിലാണ് ബിജെപി. കൊല്ലം ജില്ലാ പഞ്ചായത്ത് മുൻ അംഗമായിരുന്ന രശ്മി, മഹിളാകോൺഗ്രസ് നേതാവുകൂടിയാണ്.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.എൻ. ബാലഗോപാലിനെതിരേ കോൺഗ്രസിൽനിന്ന് മത്സരിച്ചത് രശ്മിയായിരുന്നു. 10,814 വോട്ടിനാണ് അന്ന് ബാലഗോപാൽ ജയിച്ചത്. 2016-ൽ അയിഷാ പോറ്റി സിപിഎമ്മിനുവേണ്ടി മത്സരിച്ചപ്പോൾ 42,632 വോട്ടിനാണ് ജയിച്ചത്. അന്ന് അഡ്വ. സവിൻ സത്യനായിരുന്നു കോൺഗ്രസ് സ്ഥാനാർഥി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article