ഡൽഹി: ശബരിമല യുവതി പ്രവേശനത്തിൽ സുപ്രധാന നിർദ്ദേശവുമായി സുപ്രീംകോടതി. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹർജി 9 അംഗ ഭരണഘടന ബഞ്ചിലേക്ക് വിട്ടു. മാർച്ച് 14 ന് മുമ്പ് എല്ലാ കക്ഷികളും നിലപാട് അറിയിക്കണം. ഇക്കാര്യം നേരത്തെ തന്നെ നിശ്ചയിച്ചതാണെന്ന് ചീഫ് ജസ്റ്റിസ്. വിവിധ മതങ്ങളുടെ വിഷയം ഒന്നിച്ച് പരിഗണിക്കണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടു
പഴയ 9 അംഗ ബഞ്ചിൽ ഇപ്പോൾ അവശേഷിക്കുന്നത് താൻ മാത്രമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. കോവിഡ് കാരണമാണ് നേരത്തെ വാദം കേൾക്കൽ മുടങ്ങിയത് എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
