തെന്മല ഡാമിനുള്ളിൽ അഴുകിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

insight kerala

കൊല്ലം കുളത്തുപ്പുഴ തെന്മല ഡാമിനുള്ളിൽ അഴുകിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് തിരുനെൽവേലി സ്വദേശി 24 വയസ്സുള്ള ഉലകമണിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹത്തിന് നാലു ദിവസത്തോളം പഴക്കമെന്ന് പ്രാഥമിക നിഗമനം.
ഡാം സെക്യൂരിറ്റി ജീവനക്കാരാണ് മൃദദ്ദേഹം കണ്ടത്. അണകെട്ടിന്റെ സമീപത്തു നിന്നും ഒരു ബാഗും സെക്യൂരിറ്റി ജീവനക്കാർ കണ്ടെടുത്തു.
.ബാഗിൽ ഉണ്ടായിരുന്ന രേഖകളുടെ അടിസ്ഥാനത്തിൽ പോലീസ് ഉലകമണിയുടെ കുടുംബത്തെ ബന്ധപ്പെടുകയായിരുന്നു.
ഉലക മണി ഇക്കഴിഞ്ഞ 11തീയതിയാണ് തിരുനെൽവേലിയിൽ നിന്നും ജോലിക്ക് വേണ്ടി കേരളത്തിലേക്ക് എത്തിയതാണ്.

Share This Article