പ്രേംകുമാർ കോൺഗ്രസിലേക്കോ? അടിയന്തരമായി തന്നെ മാറ്റാനുള്ള കാരണമെന്ത്? സജി ചെറിയാനോട് പ്രേംകുമാറിന്റെ ചോദ്യം

insight kerala

തിരുവനന്തപുരം: വിമർശനം കടുപ്പിച്ച് വീണ്ടും പ്രേംകുമാർ രംഗത്ത് . മന്ത്രി സജി ചെറിയാന് പ്രേംകുമാറിൻ്റെ മറുപടി. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്നും തന്നെ പുറത്താക്കിയത് സ്വാഭാവിക നടപടിയല്ല. സാംസ്കാരിക വകുപ്പിന് കീഴിൽ വേറെയും അക്കാദമികളിൽ കാലാവധി കഴിഞ്ഞിട്ടും തുടരുന്ന ആളുകൾ ഉണ്ട്. സ്വാഭാവിക നടപടി എവിടെയൊക്കെ ഉണ്ടായി എന്നും പ്രേംകുമാർ ചോദിക്കുന്നു. സാഹിത്യ അക്കാദമി, ഭാരത് ഭവൻ എന്നിവിടങ്ങളിൽ കാലാവധി കഴിഞ്ഞിട്ടും തുടരുന്നുണ്ട്. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ സ്ഥാനത്ത് രണ്ടുവർഷം ഉണ്ടായിരുന്നു. അന്ന് കാലാവധി കഴിഞ്ഞു എന്നുപറഞ്ഞ് മാറ്റാമായിരുന്നു. പ്രവർത്തന മികവ് കൂടി പരിഗണിച്ചാണ് ചെയർമാൻ സ്ഥാനം നൽകിയത്. ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിന്റെ തലേ ദിവസം
മാറ്റാനുള്ള അടിയന്തര സാഹചര്യം എന്തായിരുന്നു എന്നും പ്രേംകുമാർ ചോദിക്കുകയാണ്.

കവി സച്ചിദാനന്ദനുമായി വക്തിപരമായി താരതമ്യം ചെയ്യില്ല. പദവിയുടെ കാര്യത്തിൽ മാത്രമാണ് താരതമ്യം. അക്കാര്യത്തിൽ ഇരട്ട നീതിയാണ് തന്നോട് കാണിച്ചത്. തന്നെ തിരഞ്ഞ് പിടിച്ച് പുറത്താക്കുകയായിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

കോൺഗ്രസിലേയ്ക്ക് ക്ഷണം ലഭിച്ചിട്ടില്ല. ഒരു ചർച്ചയും നടന്നിട്ടില്ല. താൻ കോൺഗ്രസ് കുടുംബത്തിലെ അംഗമാണ്. എവിടെയെങ്കിലും പോകാൻ നിൽക്കുന്ന ആളല്ല താൻ. മുൻകൂട്ടി തീരുമാനിച്ച് ജീവിതത്തെ സമീപിക്കാറില്ല. നാളെ എന്ത് സംഭവിക്കുമെന്ന് മുൻകൂട്ടി പറയാനാകില്ലെന്നും പ്രേംകുമാർ പറഞ്ഞു.

Share This Article