കൊല്ലം : പരവൂരിൽ കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി.അയത്തിൽ സ്വദേശികളായ കണ്ണൻ , ബിബിൻ എന്നിവരുടെ മൃതദേഹങ്ങളാണ് അൽപ്പം മുൻപ് കണ്ടെത്തിയത് ..
പൊഴിക്കര ഭാഗത്തിന് സമീപത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്
നേവിയും, ഫയർഫോഴ്സും, മറൈൻ ഇൻഫോഴ്സ്മെന്റും സംയുക്തമായാണ് തിരച്ചിൽ നടത്തിയത് .
കഴഞ്ഞ ദിവസം ഉച്ചയോടെ പരവൂർ
പൊഴിക്കര ദേവി ക്ഷേത്രത്തിന് സമീപത്താണ് അഞ്ചു വിദ്യാർത്ഥികൾ കടലിൽ കുളിക്കാൻ ഇറങ്ങിയത്. തിരയിൽ പെട്ട വിദ്യാർത്ഥികളിൽ മൂന്നുപേരെ രക്ഷപ്പെടുത്തി
കണ്ണൻ കരിക്കോട് ടി.കെ.ഡി.എം സ്കൂളിലേയും, ബിബിൻ അയത്തിൽ വി.വി.എച്ച്.എസ് . ലേയും പ്ലസ് വൺ വിദ്യാർത്ഥികളാണ്.
കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി
