പോലീസുകാരനെ മർദ്ദിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു

insight kerala

തിരുവനന്തപുരം: ഷോപ്പിംഗ് മാളിൽ പോലീസുകാരനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ച സംഭവത്തിൽ കേസെടുത്തു.
എആർ ക്യാമ്പിലെ പോലിസുകാരൻ മിഥുൻ റോയിയുടെ പരതിയിൽ എസ്എഫ്ഐ ക്കാർക്കെതിരെയാണ് കേസ്. പുതുവത്സര ദിനത്തിൽ ശംഖുമുഖത്ത് പോലിസുകാർ എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചതിന് പകരം തന്നെ മർദ്ദിച്ചുവെന്നാണ് മിഥുൻ വിഞ്ചിയൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കഴിഞ്ഞ ദിവസം നഗരത്തിലെ മാളിൽ വെച്ചാണ് എസ്എഫ്ഐ പ്രവർത്തകർ മിഥുനെ ആക്രമിച്ച എസ്എഫ്ഐക്കാരെ മർദിച്ചതിന് പോലീസുകാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഈ നടപടിയിൽ പോലീസ് അസോസിയേഷൻ പ്രതിഷേധം അറിയിക്കും.

Share This Article