ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ബ്ലോക്ക്ബസ്റ്റർ പോരാട്ടം ഇന്ന് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കും. ടി20 ലോകകപ്പിലെ ഗ്രൂപ്പ് എയിലെ കരുത്തർ തമ്മിലുള്ള ഈ പോരാട്ടം രാത്രി 7 മണിക്കാണ് ആരംഭിക്കുന്നത്
ഗ്രൂപ്പ് എയിൽ നിലവിൽ ഇന്ത്യയും പാകിസ്ഥാനും ഒന്നും രണ്ടും സ്ഥാനത്താണ്. യുഎസ്എ, നമീബിയ എന്നിവർക്കെതിരായ വിജയങ്ങളുമായി സൂര്യകുമാർ യാദവിന്റെ കീഴിലുള്ള ടീം ഇന്ത്യ അപരാജിതരായി മുന്നേറുന്നു. മറുവശത്ത് നെതർലൻഡ്സിനെയും യുഎസ്എയെയും തകർത്ത് പാകിസ്ഥാനും 4 പോയിന്റുമായി ഒപ്പത്തിനൊപ്പമുണ്ട്. ഇന്ന് ജയിക്കുന്ന ടീമിന് സൂപ്പർ 8 റൗണ്ട് ഏറെക്കുറെ ഉറപ്പിക്കാം.
കാലാവസ്ഥാ പ്രവചനമനുസരിച്ച് ഇന്ന് പകല്‍ കൊളംബോയില്‍ മഴ സാധ്യതയുണ്ട്. എന്നാല്‍ മത്സരസമയത്ത് മഴ പെയ്യാനുള്ള സാധ്യത കുറവാണെന്നാണ് സൂചന. എങ്കിലും മഴ പെയ്താല്‍ മത്സരം വൈകാനുള്ള സാധ്യതയും മുന്നിലുണ്ട്.

