കടലിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളെ കാണാതായി

insight kerala


കൊല്ലം : പരവൂരിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളെ കാണാതായി.
അയത്തിൽ സ്വദേശികളായ കണ്ണൻ , ബിബിൻ എന്നിവരെയാണ് കാണാതായത്. ഉച്ചയോടെ പരവൂർ
പൊഴിക്കര ദേവി ക്ഷേത്രത്തിന് സമീപത്താണ് അഞ്ചു വിദ്യാർത്ഥികൾ കടലിൽ കുളിക്കാൻ ഇറങ്ങിയത്. തിരയിൽ പെട്ട വിദ്യാർത്ഥികളെ നാട്ടുകാരാണ് ആദ്യം രക്ഷപ്പെടുത്താൻ ശ്രമിച്ചത്.
മൂന്നു വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി.
എന്നാൽ കണ്ണൻ , ബിബിൻ എന്നിവർ തിരയിൽപ്പെട്ട് കാണാതായി.
കണ്ണൻ കരിക്കോട് ടി.കെ.ഡി.എം സ്കൂളിലേയും, ബിബിൻ അയത്തിൽ വി.വി.എച്ച്.എസ് . ലേയും പ്ലസ് വൺ വിദ്യാർത്ഥികളാണ്. ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല .

Share This Article