ലോൺ വാഗ്ദാനം ചെയ്ത് പണംനൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ മൂന്ന് പേർ പിടിയിൽ

insight kerala


ലോൺ വാഗ്ദാനം ചെയ്ത് പണം
നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ മൂന്ന് പേർ കൊല്ലത്ത് പിടിയിലായി . തിരുവല്ല സ്വദേശികളായ രാജീവൻ, ഗിരീഷ് കുമാർ, ചെങ്ങന്നൂർ സ്വദേശി ഗോപകുമാർ എന്നിവരാണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്. സെവൻ സ്റ്റാർ, എം3ജി അസോസിയേറ്റ് എന്ന പേരിലുള്ള സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. മൈക്രോഫിനാൻസ് ലോൺ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ആദ്യം പണമടയ്ക്കാൻ ആവശ്യപ്പെടും. പിന്നീട് മൊബൈൽ നമ്പറുകൾ ബ്ലോക്ക്‌ ചെയ്ത് മുങ്ങുകയാണ് പ്രതികളുടെ രീതി.പലരിൽ നിന്നായി ഏകദേശം മൂന്ന് ലക്ഷം രൂപയാണ് ഇവർ കൈക്കലാക്കിയതെന്നാണ് വിവരം.
ഒളിവിൽക്കഴിയുന്ന കേസിലെ മറ്റൊരു പ്രതിയായ വിപിൻ ഭാസ്കറിനായി പോലിസ് അന്വേഷണം ഊർജിതമാക്കി .

Share This Article