14 കാരിയെ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചു; പ്രതികൾ അറസ്റ്റിൽ

insight kerala

ആലപ്പുഴ: പുന്നപ്രയിൽ ഞെട്ടിക്കുന്ന പോക്സോ കേസ്. 14 കാരിയെ പിതാവും പിതാവിന്റെ സഹോദരി ഭർത്താവും പിതാവിന്റെ സഹോദരിയുടെ മകനും മറ്റൊരു ബന്ധുവും പീഡിപ്പിച്ചു. രണ്ട് വർഷമായി കുട്ടി ലൈംഗിക പീഡനത്തിന് ഇരയാകുന്നു. 14 കാരി ബന്ധുവായ സുഹൃത്തിനോട് സംഭവം പറഞ്ഞതോടെയാണ് വിവരങ്ങൾ പുറത്ത് വന്നത്. കുട്ടിയുടെ പിതാവ് ഉൾപ്പടെ മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തു.

Share This Article