പത്തനംതിട്ട : തിരുവല്ല സ്പാ കുട്ടബലാത്സംഗ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. തിരുവല്ല ചുമത്ര സ്വദേശി വൊക്കൻ എന്ന പ്രശോഭ് ആണ് പിടിയിലായത്. റാന്നിയിൽ നിന്നാണ് പ്രശോഭിനെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. നേരത്തെ കേസിലെ പ്രധാന പ്രതി മരണസുബിൻ എന്ന സുബിൻ അലക്സാണ്ടർ, ബെർലിൻദാസ്, വരുൺകുമാർ എന്നിവരെ പിടികൂടിയിരുന്നു. ഇനി കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കിരൺ, സജിൻ എന്നീ രണ്ട് പ്രതികളെക്കൂടി പിടികൂടാനുണ്ട്.
ഒളിവിലുള്ള ഇവരെ പിടികൂടാൻ അന്വേഷണ സംഘം വിപുലീകരിച്ച് അന്യ സംസ്ഥാനങ്ങളിലടക്കം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഒപ്പം അതിജീവിതയുടെ സഹപ്രവർത്തകയെ അടക്കം കൂടുതൽ ചോദ്യം ചെയ്യും. സ്പാകളില്‍ നിന്ന് മാസപ്പടി വാങ്ങല്‍, ഗുണ്ടാ സംഘങ്ങളുമായുള്ള ബന്ധം എന്നിവയിൽ തിരുവല്ല സ്റ്റേഷനിലെ ചില പൊലീസുകാര്‍ക്കെതിരായ ആക്ഷേപത്തില്‍ വകുപ്പുതല പരിശോധനയും നടക്കുന്നുണ്ട്.
തിരുവല്ല സ്പാ കുട്ടബലാത്സംഗ കേസിൽ ഒരു പ്രതി കൂടി പിടിയിൽ; രണ്ടു പേർക്കായി തെരച്ചിൽ ശക്തം
