കൊച്ചി: നടൻ ബിജു മേനോനെതിരെ രൂക്ഷ വിമർശനവുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ബിജു മേനോൻ പ്രമോഷന് പോകുന്നില്ല. ബിജു മേനോൻ പ്രമോഷന് പോകാത്തത് കൊണ്ട്
25 ലക്ഷം രൂപയുടെ നഷ്ടം നിർമാതാവിന് വന്നുവെന്ന് ഉണ്ണികൃഷ്ണൻ കൊച്ചിയിൽ പറഞ്ഞു. വേതന വ്യവസ്ഥയിൽ തർക്കിക്കുന്ന ആളുകൾ ഇത്തരം കാര്യങ്ങളിൽ ഇടപെടൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“വേതനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിര്‍മാതാക്കളോട് കാണിക്കുന്ന കാര്‍ക്കശ്യത്തിന്റെ പത്ത് ശതമാനമെങ്കിലും പ്രൊമോഷന്‍ പരിപാടികളില്‍ കാണിക്കാന്‍ കഴിയേണ്ടതില്ലേ? താന്‍ അഭിനയിക്കുന്ന പടം പ്രൊമോട്ട് ചെയ്യാനുള്ള ബാധ്യത കരാറിലൂടെ ഏറ്റെടുത്തതിന് ശേഷം അതിന് പോവാതിരിക്കുന്നതിലൂടെ 25 ലക്ഷം രൂപയാണ് നിര്‍മാതാവിന് നഷ്ടം വന്നിരിക്കുന്നത്. അടുത്തിടെ ജിത്തു ജോസഫിന്റെ പടത്തില്‍ അഭിനയിച്ചതിന് ശേഷവും ബിജു മേനോന്‍ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടായിരുന്നില്ല. ഇത്തരം കാര്യങ്ങള്‍ നിങ്ങളാദ്യം തിരുത്തൂ. അങ്ങനെയാണെങ്കില്‍ സ്വാഭാവികമായും അടുത്ത ചര്‍ച്ചകളില്‍ അഭിനേതാക്കളുടെ വേതനം നിര്‍മാതാക്കളും സ്വമനസാലേ കൂട്ടിത്തരും’. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.
