കൊച്ചി ബിനാലെ കലാകാരിയായ വിദേശ വനിതയ്‌ക്ക് നേരെ ലൈംഗിക അതിക്രമം

insight kerala

കൊച്ചി: കൊച്ചി ബിനാലെ കലാകാരിയായ വിദേശ വനിതയ്‌ക്കെതിരെ ലൈംഗിക അതിക്രമം. തായ്‌വൻ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തു. നവി മുംബൈ സ്വദേശിയായ സുമിത് എന്നയാൾക്കെതിരെയാണ് കേസ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇ മെയിൽ വഴിയാണ് പരാതി ലഭിച്ചത്. മൂന്ന് ദിവസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയുമായി അടുപ്പം സ്ഥാപിച്ച് മോശമായി പെരുമാറുകയായിരുന്നു എന്നാണ് പരാതി. എന്നാൽ ഇയാൾക്ക് ബിനാലെയുമായി നേരിൽ ബന്ധമുണ്ടോ എന്നടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്.

നവി മുംബൈ സ്വദേശിയായ സുമിത് കട്ടാരെയ്‌ക്കെതിരെയാണ് കേസെടുത്തത്. ബിനാലെയിൽ വിവിധ പരിപാടികൾ അവതരിപ്പിക്കാനെത്തിയ സംഗീതജ്ഞ കൂടിയായ തായ്‌വാൻ സ്വദേശിനിയെ ബിനാലെയുടെ പ്രധാന വേദികളിൽ ഒന്നായ പെപ്പർ ഹൗസിന് മുന്നിൽവച്ചാണ് സുമിത് പരിചയപ്പെടുന്നത്. കൂടാതെ, രാത്രി മദ്യപിക്കാൻ ക്ഷണിച്ചെങ്കിലും യുവതി ക്ഷണം നിരസിച്ചു.

പിറ്റേന്ന് ഇയാൾ വീണ്ടുമെത്തി കായൽ യാത്രയ്ക്കായി ക്ഷണിച്ചു. ഉച്ചയ്ക്ക് ശേഷം ഇരുവരും ഉല്ലാസബോട്ടായ ലേക്ക് ബേ ക്രൂയിസിൽ കയറി. കായൽ കാഴ്ചകൾ കണ്ടിരിക്കെ സുമിത് കലാകാരിയോട് മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പരാതി. നാട്ടിലേക്ക് തിരിച്ചുപോയ കലാകാരി തായ്‌വാനിൽ എത്തിയശേഷമാണ് പരാതി നൽകിയത്. അതിനുശേഷം, സുമിത്തിന്റെ ഫോൺനമ്പറും മറ്റ് തെളിവുകളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article