സമസ്താ വാർഷിക സമ്മേളനത്തിൽ ഇന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുക്കും

insight kerala

കാസര്‍കോഡ്: സമസ്ത നൂറാം വാർഷിക സമ്മേളനം ഇന്ന് സമാപിക്കും. വൈകുന്നേരം നാലിന് കാസർകോട് കുണിയയില്‍ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍,പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങി പ്രമുഖർ പങ്കെടുക്കും.

അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി റെക്ടര്‍ ഡോ. സലാമ ജുമുഅ ദാവൂദ് ഉദ്ഘാടനം ചെയ്യും. പാണക്കാട് സാദിഖലി തങ്ങള്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. സമസ്ത അധ്യക്ഷന്‍ ജിഫ്രി തങ്ങള്‍ ഉൾപ്പെടെ സമസ്ത നേതാക്കളും പൊതു സമ്മേളനത്തിൽ സംസാരിക്കും.

ദേശീയപാതയോടു ചേർന്ന് കുണിയയിൽ പ്രത്യേകം തയ്യാറാക്കിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ വൈകിട്ട് 4.30-നാണ് സമാപന പൊതുസമ്മേളനം. സമാപന സമ്മേളനത്തിൽ 10 ലക്ഷത്തോളം പ്രവർത്തകർ കുണിയയിലേക്ക് എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ശുഭ്രവസ്ത്രധാരികളായ പ്രവർത്തകരെത്തുന്നതോടെ കുണിയയിലെ സമാപനവേദി പാൽക്കടലായി മാറും.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

Share This Article