കെ സുധാകരൻ്റെ പ്രതിഷേധം തുടരുന്നു; കണ്ണൂരിൽ പുതുയുഗ യാത്രയിലും പങ്കെടുത്തില്ല.

insight kerala

കണ്ണൂരിലും പുതുയുഗ യാത്രയിൽ കെ സുധാകരൻ പങ്കെടുത്തില്ല. ജില്ലയിലെ സ്വീകരണങ്ങളിലും എത്തിയില്ല. എറണാകുളത്ത് ആയതിനാൽ പങ്കെടുത്തില്ല എന്നാണ് സുധാകരന്റെ വിശദീകരണം. ഇന്നലെ കാസർകോട് യാത്ര ആരംഭിച്ചപ്പോൾ ഉദ്ഘാടന വേദിയിൽ നിന്ന് ഇറങ്ങിപ്പോയത് ഏറെ ചർച്ചയായിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രസംഗത്തിനിടയായിരുന്നു ഇറങ്ങിപ്പോക്ക്. വേദിയിൽ നേതാക്കളെ എല്ലാം ചേർത്ത് നിർത്തി മാല അണിയിച്ചപ്പോൾ അതിൽ പെടാതെ മാറിനിൽക്കുകയായിരുന്നു കെ സുധാകരൻ. നേതാക്കളുടെ പേര് പറഞ്ഞു കെസി വേണുഗോപാൽ അഭിസംബോധന ചെയ്തപ്പോൾ കെ സുധാകരൻ പേര് വിട്ടുപോയിരുന്നു. തുടർന്ന് മറ്റുള്ളവർ ചൂണ്ടിക്കാട്ടിയപ്പോഴാണ് സുധാകരന്റെ പേര് പറഞ്ഞത്. ഇതേ തുടർന്നാണ് കെ സുധാകരൻ വേദിയിൽനിന്ന് ഇറങ്ങിപ്പോയത്.

Share This Article