അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നു; ചോദ്യം ചെയ്യൽ പോലീസ് ആസ്ഥാനത്ത്

insight kerala

ശബരിമല സ്വർണ്ണ കൊള്ള കേസിൽ എസ്.ഐ.ടിയുടെ നിർണായക ഇടപെടൽ. യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നു. പോലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യൽ. കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി എന്ത് ബന്ധമാണ് അടൂർ പ്രകാശത്തിനുള്ളത് എന്നത് അടക്കം മൊഴി രേഖപ്പെടുത്തും. സോണിയ ഗാന്ധിയും പോറ്റിയും ഒരുമിച്ചുള്ള ചിത്രത്തിൽ അടൂർ പ്രകാശും ആന്റോ ആന്റണിയും ഒപ്പമുണ്ട്. ഏറെ വിവാദമായ ഈ ചിത്രം ഉയർത്തിക്കാട്ടിയാണ് ഭരണപക്ഷം പ്രതിരോധം തീർത്തു കൊണ്ടിരുന്നത്. സോണിയ ഗാന്ധിയുമായി പോറ്റിക്ക് എന്ത് ബന്ധമാണ് ഉള്ളതെന്ന് അടൂർ പ്രകാശ് വ്യക്തമാക്കണമെന്നാണ് സിപിഎം നേതാക്കൾ നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്നത്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് അടൂർ പ്രകാശിനെ എസ് ഐ ടി ചോദ്യം ചെയ്യുന്നത്

അതേസമയം, ഇപ്പോഴത്തെ എസ് ഐ ടി യുടെ നീക്കം രാഷ്ട്രീയം എന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് കൺവീനർ ചോദ്യം ചെയ്യുന്നത് സിപിഎമ്മിന്റെ ഗൂഢാലോചന എന്നും കോൺഗ്രസ് ആരോപിക്കുന്നു.

Share This Article