ജീവനക്കാരുടെ പ്രവൃത്തി ദിനം 5 ദിവസം തത്വത്തിൽ അംഗീകരിച്ച് സംഘടനകൾ ; തീരുമാനം അറിയിക്കാമെന്ന് ചീഫ് സെക്രട്ടറി

insight kerala

തിരുവനന്തപുരം: ആഴ്ചയിൽ 5 പ്രവൃത്തി ദിനം തത്വത്തിൽ അംഗീകരിച്ച് സർവ്വീസ് സംഘടനകൾ. പ്രവർത്തി സമയം കൂട്ടുന്ന കാര്യവും അംഗീകരിച്ചു. ചീഫ് സെക്രട്ടറിയുമായി സർവീസ് സംഘടനകൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഓൺലൈനിലായിരുന്നു ചർച്ച. പൊതു അവധിയും കാഷ്വൽ ലീവും ചുരുക്കാൻ അനുവദിക്കില്ലെന്ന് സംഘടനാ പ്രതിനിധികൾ അറിയിച്ചു. അവധി വെട്ടിച്ചുരുക്കാനാകില്ലെന്നും സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി. ആരോഗ്യമേഖലയിലെ ജീവനക്കാരുടെ പ്രശ്നം പ്രത്യേകം പരിഗണിക്കണമെന്നാണ് ആവശ്യം. സർക്കാർ നിലപാട് അറിയിക്കാമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. അവധി വെട്ടിചുരുക്കുന്നതിൽ ആവശ്യമെങ്കിൽ വീണ്ടും ചർച്ച നടത്തും. ശമ്പള പരിഷ്കരണ കമ്മീഷന്റെയും ഭരണപരിഷ്കാര കമ്മീഷന്റെയും ശുപാർശകളിൽ പ്രവർത്തിദിനം അഞ്ചു ദിവസം ആക്കണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജീവനക്കാരെ കയ്യിലെടുക്കാനുള്ള സർക്കാറിന്റെ നീക്കം എന്നാണ് പ്രതിപക്ഷ ആരോപണം

Share This Article