ശബരിമല സ്വർണ്ണക്കവർച്ച കേസിൽ
ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി എസ്എടിക്ക് മുന്നിൽ ഹാജരായി. ജാമ്യത്തിൽ ഇറങ്ങിയ ഉണ്ണികൃഷ്ണൻ പോറ്റി
ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് ഹാജരായത്.ചൊവ്വയും വെള്ളിയും എസ് എ ടിക്ക് മുന്നിൽ ഹാജരാകണം എന്നാണ് ജാമ്യ വ്യവസ്ഥയുള്ളത്. കഴിഞ്ഞ ദിവസമാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം നൽകിയതിനെ തുടർന്ന് ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങിയത്. തിരുവനന്തപുരത്ത് ക്രൈം ബ്രാഞ്ച് ഓഫീസിലാണ് പോറ്റി ഹാജരായത്.
ഉണ്ണികൃഷ്ണൻ പോറ്റി എസ്ഐടിക്ക് മുന്നിൽ ഹാജരായി
