വാഹനാപകടം; മണിയൻപിള്ള രാജുവിനെതിരെ മൂന്നു വകുപ്പുകൾ

insight kerala

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് യുവാക്കൾക്ക് ഗുരുതര പരിക്ക്. നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. അപകടശേഷം കാർ നിർത്താതെ പോവുകയായിരുന്നു. ട്രിവാൻഡ്രം ക്ലബിന് മുന്നിൽവെച്ച് ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. കെ.എൽ 01 സി.ജെ 04 എന്ന നമ്പറിലുള്ള കാറാണ് അപകടമുണ്ടാക്കിയത്. ഇരുവരും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്.

മണിയൻപിള്ള രാജുവിനെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. മൂന്നു വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. എഫ്ഐആറിൽ മണിയൻപിള്ള രാജുവിന്റെ പേരില്ല. അൺ നോൺ എന്നാണ് ഇട്ടിരിക്കുന്നത്.

Share This Article