കേരളത്തിന് അതിവേഗ റെയിൽ ഇല്ല

insight kerala

ഒടുവിൽ പ്രതീക്ഷ വെറുതെയായി. സംസ്ഥാനം ഏറെ കാത്തിരുന്ന വേഗറെയിൽ ഇടനാഴിയിൽ കേരളം ഇല്ല. ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽ ഇടനാഴിയിലാണ് കേരളം ഉൾപ്പെടാതിരുന്നത്.
മുംബൈ – പുണെ, പുണെ– ഹൈദരാബാദ്, ഹൈദരാബാദ് – ബെംഗളൂരു, ഹൈദരാബാദ് – ചെന്നൈ, ചെന്നൈ – ബെംഗളൂരു, ഡൽഹി –വാരണാസി , വാരാണസി– സിലിഗുരി എന്നീ ഏഴ് അതിവേഗ റെയിൽ ഇടനാഴികളാണ് ധനമന്ത്രി പഖ്യാപിച്ചിത്. ഇതോടെ കേരള എംപിമാർ ‘കേരളം, കേരളം’ എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ബജറ്റിൽ കേരളത്തെ ചേർത്ത് ധാതു ഇടനാഴി പ്രഖ്യാപിച്ചു. അപൂർവ ധാതുഖനനം കൂട്ടാനാണ് പദ്ധതി.

Share This Article