മാളിക്കടവിലെ 26 കാരിയുടെ കൊലപാതകം; പ്രതി വൈശാഖൻ പൊലീസ് കസ്റ്റഡിയിൽ

insight kerala

കോഴിക്കോട് മാളിക്കടവിൽ 26 കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി വൈശാഖനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 5 ദിവസത്തേക്കാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കൊയിലാണ്ടി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി. അതേസമയം, കൊലപാതകം നടന്ന മാളിക്കടവിലെ വൈശാഖൻ്റെ സ്ഥാപനത്തിൽ ഫൊറൻസിക് സംഘവും വിരലടയാള വിദഗ്ധരും ഇന്നലെ തെളിവെടുപ്പ്
നടത്തിയിരുന്നു. 16 വയസ്സ് മുതൽ പ്രതി യുവതിയെ പീഡിപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചേർത്ത് പുതിയ FIR രജിസ്റ്റർ ചെയ്തു. ഈ കേസിലും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും. വിവാഹം കഴിച്ചില്ലെങ്കില്‍ ഇരുവരും തമ്മിലുള്ള ബന്ധം ഭാര്യയോട് പറയുമെന്ന് യുവതി ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് 26കാരിയെ സ്വന്തം സ്ഥാപനത്തിൽ വിളിച്ചുവരുത്തി വൈശാഖൻ കൊലപ്പെടുത്തുകയായിരുന്നു. വ്യക്തിവിരോധം പ്രകടിപ്പിക്കാതെ ഒപ്പം നിർത്താൻ യുവതിയെ കൗൺസലിങ് കേന്ദ്രങ്ങളിൽ വൈശാഖൻ കൊണ്ടുപോയിരുന്നു. ഇവിടങ്ങളിലും തെളിവെടുപ്പ് നടത്തും.

Share This Article