ഇടത് നിരീക്ഷകൻ അഡ്വ ബി.എൻ. ഹസ്‌കർ ആർ.എസ്.പി.യിലേക്ക്.

insight kerala

പാർട്ടിയുമായുള്ള 36 വർഷത്തെ ബന്ധം അവസാനിപ്പിക്കുകയാണ് എന്ന് ബി എൻ ഹസ്കർ. ചാനൽ ചർച്ചയിൽ സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ ഹസ്കറിനെ സിപിഐഎം നേതൃത്വം താക്കീത് ചെയ്തിരുന്നു. എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി ഔദ്യോഗിക കാറിൽ കയറ്റിയതിനെയാണ് ചാനൽ ചർച്ചയിൽ ഹസ്കർ വിമർശിച്ചത്.പിണറായി വിജയൻ ചെയ്ത തെറ്റിനെ ഇപ്പോഴും ന്യായീകരിക്കുന്നത് തിരുത്താൻ പാർട്ടിക്ക് കഴിയാതെപോയത് കാപട്യമാണെന്നും വിമർശിച്ചു. തുടർന്ന് സി.പി.ഐ.എം. ജില്ലാ കോടതി അഭിഭാഷക ബ്രാഞ്ച് യോഗത്തിലാണ് ഇദ്ദേഹത്തെ ശാസിച്ചത്.

Share This Article